ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി കത്തിച്ച ഇസ്രായേൽ നടപടിയെ അപലപിച്ച് കുവൈറ്റ്

New Update
G

കുവൈറ്റ്‌: വടക്കൻ ഗാസാ മുനമ്പിലെ കമാൽ അദ്‌വാൻ ഹോസ്പിറ്റൽ കത്തിച്ച ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യത്തെ കുവൈറ്റ്‌ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

Advertisment

അന്താരാഷ്ട്ര വ്യവസ്ഥകൾ ലംഘിച്ച് അധിനിവേശ ശക്തികൾ പലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ ലംഘനങ്ങൾ ഉടനടി തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് കുവൈറ്റ്‌ ആവശ്യപ്പെട്ടു.

Advertisment