കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് 500 ദീനാർ പിഴ ചുമത്തുമെന്ന വാർത്ത വ്യാജം; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

New Update
G

കുവൈറ്റ്‌: ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് 500 ദീനാർ പിഴ ചുമത്തുമെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം.  

Advertisment

തൊഴിലാളികൾ ബയോമെട്രിക് വിരലടയാളം നൽകാൻ നിർബന്ധിതരാണെന്നും പിഴ അടക്കണമെന്ന വാർത്ത വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മന്ത്രാലയം അറിയിച്ചു.

2024 ഡിസംബർ 31-നകം നിർദിഷ്ട സമയപരിധിക്കുള്ളിൽ ബയോമെട്രിക് വിരലടയാളം നൽകാൻ എല്ലാ താമസക്കാരും തയ്യാറാവണമെന്നും നിർദിഷ്ട സമയപരിധിക്ക് ശേഷം ഔദ്യോഗിക ഇടപാടുകളിൽ തടസ്സം നേരിടേണ്ടി വരാതിരിക്കാനാണ് ഈ നിർദ്ദേശമെന്നും മന്ത്രാലയം അറിയിച്ചു.

കൂടാതെ, വിവരങ്ങൾ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി

Advertisment