Advertisment

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ ഇരുപതാം പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു

New Update

കുവൈറ്റ്: വൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്‌)  ഇരുപതാം പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisment

വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടന്ന പത്തൊൻപതാം വാർഷിക ജനറൽ ബോഡിയിലൂടെ ലിജീഷ് പി (പ്രസിഡന്റ്), ഹരിപ്രസാദ് യു കെ (ജനറൽ സെക്രട്ടറി), സൂരജ് കെ വി (ട്രഷറർ), സുജേഷ് പി എം (ജോയിന്റ് ട്രഷറർ), ബിജു ആന്റണി, എൽദോ കുര്യാക്കോസ്, ദിലീപ് (വൈസ് പ്രെസിഡന്റുമാർ), 

മഹേഷ്കുമാർ (അഡ്മിൻ), ദയാനന്ദൻ (മെമ്പർഷിപ്പ്), ശ്രീഷിൻ (മീഡിയ), സനിത് (സ്പോർട്സ്) , ജിനേഷ് (ആർട്സ്) സജിൽ പി കെ (ചാരിറ്റി) എന്നീ പതിമൂന്ന് ഭാരവാഹികൾ ഉൾപ്പെടെ 29 അംഗ സെൻട്രൽ കമ്മിറ്റി ചുമതലയേറ്റു.


പ്രസിഡന്റ് ലിജീഷിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണി മുതൽ ആരംഭിച്ച ജനറൽ ബോഡി യോഗം ഫോക്ക് രക്ഷാധികാരി പ്രവീൺ അടുത്തില ഉത്ഘാടനം ചെയ്തു. 


പത്തൊൻപതാം വർഷത്തിന്റെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹരിപ്രസാദ് അവതരിപ്പിച്ചു , ട്രഷറർ സാബു ടി വി സാമ്പത്തിക റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി സുനിൽ കുമാർ ചാരിറ്റി റിപ്പോർട്ടും, വൈസ് പ്രസിഡന്റ് നിഖിൽ രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് എൽദോ കുര്യാക്കോസ് യോഗത്തിനു സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ വിജയേഷ് മാരാർ , കെ ഇ രമേശ്, പ്രസിഡന്റ് ലിജീഷ് എന്നിവരടങ്ങിയ പ്രെസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു. 


രാജേഷ് എ കെ, ഷിജി സനത്, ജിനേഷ് എന്നിവർ മിനുട്സും, സുനിൽ കുമാർ, അമ്പിളി ബിജു, ഉണ്ണികൃഷ്‌ണൻ പ്രമേയവും, സുജേഷ്, ഷജ്‌ന സുനിൽ, നികേഷ് രജിസ്ട്രേഷനും കൈകാര്യം ചെയ്തു. 


വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക്‌ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.

കണ്ണൂർ എയർ പോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി നൽകണമെന്നും വയനാട് പുനരധിവാസ പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

മുന്നൂറോളം ഫോക്ക് മെമ്പർമാർ പങ്കെടുത്ത വാർഷിക ജനറൽ ബോഡി യോഗത്തിനു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ സൂരജ് നന്ദി പറഞ്ഞു.

Advertisment