/sathyam/media/media_files/2024/12/30/dDJNgLm6x6dRQxEmxun2.webp)
കുവൈത്ത് സിറ്റി : കുവൈത്തിൽ സീസണൽ ആൻഡ് എമർജൻസി ഓഫറുകൾ നടത്തുന്നതിന് ലൈസൻസ് ലഭിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് വിലക്കേർപ്പെടുത്തി.
2025 ജനുവരി 21 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ പ്രത്യേക ഓഫറുകളോ വിലക്കിഴിവുകളോ പ്രഖ്യാപിക്കുന്നതിനാണ് വാണിജ്യ, വ്യവസായ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
2025 ജനുവരി 21 മുതൽ മാർച്ച് 31 വരെ കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ആറ് മാസത്തെ ലൈസൻസ് ലഭിച്ച വ്യാപാരികൾക്ക് ഏപ്രിൽ 1 ന് ശേഷം കാലാവധി ദീർഘിപ്പിക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ കാലയളവിൽ സ്പെഷ്യൽ ഓഫറുകൾ, സീസണൽ ആൻഡ് എമർജൻസി ഡിസ്‌ക്കൗണ്ടുകൾ,പൊതു-സ്വകാര്യ ക്ലിയറൻസ് സെയിൽ, സൗജന്യ സമ്മാന വിതരണങ്ങൾ, സമ്മാനലോട്ടറികൾ, കാഷ്ബാക്ക് ഓഫറുകൾ, 0% പലിശ ഇഎംഐ (ഇൻസ്റ്റാൾമെന്റുകൾ) എന്നിവ കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ വഴി മാത്രമേ നടത്താൻ അനുവദിക്കുകയുള്ളു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us