New Update
/sathyam/media/media_files/SEHFM1IjgcACLvnRUyWt.jpg)
കുവൈറ്റ്: കുവൈറ്റിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന ബദുൻ യുവാവ് കൊല്ലപ്പെട്ടു.
Advertisment
കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ തലാൽ ഹാമിദ് അൽ ഷമ്മരിയാണ് കൊല്ലപ്പെട്ടത്.
ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചിരുന്നു.
ഫിർദൗസ് പ്രദേശത്ത് പ്രതിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്, സുരക്ഷാ സേനയുടെ സഹായത്തോടെ ഇയാളെ വളയുകയായിരുന്നു.
പ്രതി ആയുധം ഉപയോഗിച്ച് പോലീസിന് നേരെ വെടി ഉതിർത്തു. ഇതിനിടെ പോലീസ് നടത്തിയ പ്രത്യക്രമണത്തിൽ പ്രതിക്ക് പരുക്കേറ്റു.
ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ പ്രതി മരണമടഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us