Advertisment

പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് കുവൈറ്റ് മിഷ്രിഫ് ഓയാസിസ് ട്രാക്കിൽ 5 കിലോമീറ്റർ ഫൺ റൺ സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌ : പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് കുവൈറ്റ് മിഷ്രിഫ് ഓയാസിസ് ട്രാക്കിൽ 5 കിലോമീറ്റർ ഫൺ റൺ വോക്കിങ് സംഘടിപ്പിച്ചു

Advertisment

പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് എന്ന സൗഹൃദ കൂട്ടായ്മയിൽ നിന്ന് ഉദിച്ച ആരോഗ്യമുള്ള ഒരു സമൂഹം എന്ന ആശയത്തിൽ നിന്നാണ് പരിപാടി നടപ്പാക്കിയത്. 

publive-image

2021 ൽ ആരംഭിച്ച 10 ദിവസത്തെ ചലഞ്ച്, രണ്ടാം ഘട്ടം ജോബി മൈക്കിളിന്റെ ഓൺ ലൈൻ ക്ലാസോടുകൂടിയ 90 ദിവസത്തെ ചലഞ്ചിലേക്കും,  തുടർന്ന് 365 ദിവസത്തെ ചലഞ്ച് എന്നിങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.

നാലാം വർഷത്തിലേക്ക് പ്രവേശിക്കുബോൾ 100 ൽ പരം അംഗങ്ങൾ നിരന്തരമായ വ്യായാമങ്ങളിലൂടെ തങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തിയും, ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടിയും ഫിറ്റ്‌നസ് മെസഞ്ചർമാർ ആയി  കൊണ്ടിരിക്കുന്നു.

publive-image

മിഷ്രിഫ് ഓയാസീസ് ട്രാക്കിൽ സംഘടിപ്പിച്ച ഫൺ റണ്ണിൽ പങ്കെടുക്കുവാൻ  എത്തിയവരെ ജോയ് തോലത്തിന്റെ അധ്യക്ഷതയിൽ ഫെമിജ് പുത്തുർ സ്വാഗതം ചെയ്‌തു. 

publive-image

വിശിഷ്ടാതിഥി ഫിറ്റ്നസ് മെസഞ്ചർ ജോബി മൈക്കൾ ആരോഗ്യക്ഷമത ഓരോരുത്തർക്കും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിവരണം നൽകുകയും, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഓരോ അംഗങ്ങളെയും അഭിനന്ദിച്ചു. തുടർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. 

publive-image

പങ്കെടുത്ത എല്ലാവർക്കും ജഴ്സിയും മെഡലുകളും നൽകിയ ഗ്ലോബൽ, ഫാസ്ക്കോ, കാക്കി, കോമക്സ്, നീത്സാജ് പ്രതിനിധികൾക്കും പങ്കെടുത്തവർക്കും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും പ്രീത മണികണ്ഠൻ നന്ദി പറഞ്ഞു.

 

 

 

 

 

 

 

Advertisment