Advertisment

കുവൈറ്റിൽ ഫാമിലി പിക്‌നിക് ആഘോഷമാക്കി 'ട്രാക്'

New Update
G

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) പിക്‌നിക് മെമ്പർമാരുടെ വൻ പങ്കാളിത്തം കൊണ്ട് ഉത്സവപ്രതീതിയായി. 

Advertisment

കബദ് ഫാം ഹൌസ്സിൽ വെച്ച് നടന്ന പിക്‌നിക്ക്, വൈസ് പ്രസിഡൻ്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിക്കുകയും പ്രസിഡൻ്റ് എം.എ. നിസ്സാം പിക്‌നിക് ഉത്‌ഘാടനവും ചെയ്തു. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ മോഹൻ കുമാർ സ്വാഗതവും, പ്രോഗ്രാം ജോ. കൺവീനർ അരുൺ കുമാർ നന്ദിയും പറഞ്ഞു. 

ട്രാക് വനിതാ വേദി ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

പ്രസിഡൻ്റ് ശ്രീലത സുരേഷ്, ട്രെഷറർ ഷിനി റോബർട്ട്, ജോ.ട്രെഷറർ അശ്വതി എന്നിവർ നിയന്ത്രിച്ചു. കുവൈറ്റിലെ പ്രമുഖ ഗായകരായ സ്റ്റോജോ, യൂസഫ്, പ്രജിത തുടങ്ങി നിരവധി പേർ ഗാനമേളയിൽ പങ്കെടുത്തു.  

കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റോബർട്ട്, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, മനു എം ആർ, രമേശ്, ചന്ദ്രജിത്ത്, സുബാഷ്, ശ്രീനാഥ്, വിനോദ്, ബിജുലാൽ എന്നിവർ നിയന്ത്രിച്ചു.

 

 

Advertisment