കുവൈറ്റ്: ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ 6-ന് "നിറം 2024" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം
ജനുവരി 10 -നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് കിഡ്നി ട്രാൻസ്പ്ലാനറ്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ: മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു.
പൊതു ചടങ്ങിന് കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രരചനാ മത്സരം നടന്നത്.
ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ഡോ: മുസ്തഫ അൽ-മൊസാവി അഭിനന്ദിക്കുകയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന കല(ആർട്ട്) കുവൈറ്റിനെ ശ്ലാഖിക്കുകയും ചെയ്തു.
കല (ആർട്ട്) കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശിവകുമാർ പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിറം-2024 പ്രോഗ്രാം റിപ്പോർട്ടിംഗ് രാകേഷ് പി ഡി യും മൂല്യനിർണ്ണയ വിശകലനം നിറം-2024 ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണനും നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാൻ ഷേക്ക് അബ്ദുൽ റഹ്മാൻ, ഗോസ്കോർ ലേർണിംഗ് ഹെഡ് ഓഫ് സെയിൽസ് ജഗക് കിഷോർ, നിറം കോർഡിനേറ്റർ മുകേഷ് വി പി എന്നിവർ സംസാരിച്ചു. ഓർഗൻ ട്രാൻസ്പ്ലാനറ്റേഷൻ കോൺസൾറ്റൻറ് ഡോ: ഫരീദയും വേദിയിൽ സന്നിദ്ധയായിരുന്നു. കല (ആർട്ട്) ജോയിന്റ് കൺവീനർ സിസിത ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു.
നിറം ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ, മുകുന്ദൻ പളനിമല എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം അമേരിക്കൻ ടുറിസ്റ്റർ പ്രതിനിധി ഹബീബ് ആദ്യ കോപ്പി ജ്യോതി ശിവകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു.
കല (ആർട്ട്) കുവൈറ്റ് സ്ഥാപകാംഗം ഹസ്സൻ കോയ, ജോണി കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനീച്ച, നമിത, എന്നിവർ കോംപിയറിങ് നിർവഹിച്ചു.
തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, രണ്ടാം സ്ഥാനം - ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, മൂന്നാം സ്ഥാനം- ഐഎസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ.
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനായുള്ള സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ നേടി.
ചിത്രരചനയിൽ വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സമ്മാനം ആഷ്ക യശ്പാൽ, അനിക മുറത്തുവിളാകത്ത്, ഡിംപിൾ കാത്രി, ഗൗരി കൃഷ്ണ ജിനു, ഒനേഗ വില്യം, രണ്ടാം സമ്മാനം സായിദ് ഇബ്രാഹിം ഷാജി, മോഴിശികരൻ ദിനകരൻ,
ഷർവാണി രോഹിത് പഞ്ചൽ, ആയിഷ മിധ, കാവ്യ അശുതോഷ് പഞ്ചൽ, ടിയാര ഡിക്രൂസ്, ജെസീക്ക മേരി ഡയസ്, ജലാലുദ്ദീൻ അക്ബർ, മൂന്നാം സമ്മാനം പ്രാർത്ഥന നീരജ് പിള്ള,
എൽസ റോസ് സെബാസ്റ്റ്യൻ, അദ്വിക് പ്രദീപ്കുമാർ, ധ്യാന് കൃഷ്ണ, സച്ചിൻ കോലാഞ്ചി, ഡാനിയൽ സഞ്ജു പോൾ, കെസിയ തോമസ്, അക്ഷയ് രാജേഷ്, ഏഞ്ചല അനിൽസൺ എന്നിവർ നേടി.
സന്ദർശകർക്കും രക്ഷിതാക്കൾക്കും ആയുള്ള ഓപ്പൺ ക്യാൻവാസ് പെയിറ്റിംഗിൽ അന്വേഷ ബിശ്വാസ്, മിഷിദ മനാഫ്, ദീപ പ്രവീൺ കുമാർ എന്നിവർ യസ്ഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, ആർട്ടിസ്റ് എം വി ജോണിൻറെ പേരിലുള്ള സ്പെഷ്യൽ മെൻഷൻഡ് അവാർഡ് ഓപ്പൺ ക്യാൻവാസിൽ ബദറുന്നീസ മുഹമ്മദ് നേടി.
3100-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 247 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും, ഹൈപെറിയോൺ ടോയ്സിന്റെ ഗിഫ്റ് പാക്കറ്റും വിജയികൾക്ക് സമ്മാനമായി നൽകി.
കലാ(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ സുനിൽ കുമാർ, റിജോ, വിഷ്ണു, ശരത്, മുസ്തഫ, പ്രിൻസ്, സോണിയ, ഷൈജിത്, കനകരാജ്, അനിൽ, സന്തോഷ്, ലിജോ, ഗിരീഷ്, അഷ്റഫ്, ജയേഷ്, ശാലിനി, പ്രെജീഷ്, പ്രവീൺ, രാഹുൽ, സലിം, പ്രബീഷ്, രശ്മി, ഷൈനി, തീർത്ഥ, ബിന്ദു, ജീവ, ശ്വേതാ, ഷിംന, നന്ദിക, നൈനിക, സഞ്ജന, സയോണ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.