കുവൈത്ത് ഇന്ത്യൻ എംബസി ഹിന്ദി ഭാഷ ദിനം സംഘടിപ്പിച്ചു; ഹിന്ദിയിൽ പ്രസംഗിച്ച് ആഘോഷമാക്കി സ്വദേശികളും

New Update

കുവൈറ്റ്‌: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഹിന്ദി ഭാഷാദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ശ്രദ്ധേയമായി. 

Advertisment

ഇന്ത്യൻ സംസ്കാരങ്ങളെ വാനോളം പുകഴ്ത്തിയും ഹിന്ദി ഭാഷയിൽ പ്രസംഗം നടത്തിയുമായിരുന്നു സ്വദേശികൾ ഭാഷാദിനം ആഘോഷിച്ചത്.

മാതൃ ഭാഷ പോലെ താൻ നെഞ്ചിലേറ്റിയ മറ്റൊരു ഭാഷയാണ് ഹിന്ദി എന്ന് ചടങ്ങിൽ സംസാരിച്ച കുവൈത്തി വനിത പറഞ്ഞു. ഹിന്ദി പഠിക്കാനായതും ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നതും സന്തോഷമുള്ള കാര്യമാണെന്ന് അവർ പറഞ്ഞു. 

publive-image

ചടങ്ങിൽ പ്രമുഖ കുവൈത്തി ഗായകൻ മുബാറക്ഹി അൽ റഷീദി ഹിന്ദി ഗാനം ആലപിച്ചു. ചടങ്ങിൽ ഹിന്ദി പ്രസംഗ മത്സരത്തിൽ വിജയികളായ മൂന്ന് കുവൈത്തി പൗരന്മാരെ ആദരിച്ചു.

ഹിന്ദി ഭാഷാ ദിനം ഒരു ഭാഷയുടെ ആഘോഷം മാത്രമല്ല, മറിച്ച് പാരമ്പര്യത്തോടുള്ള ആദരവ് സമർപ്പിക്കൽ കൂടിയാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക്യ പറഞ്ഞു. 

ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിച്ച ഹിന്ദി സാഹിത്യ കൃതികളുടെ പാരായണവും നൃത്തനൃത്യങ്ങളും അരങ്ങേറി.

Advertisment