/sathyam/media/media_files/2025/01/19/BeWewVSVDsdnjyvOvFNM.jpg)
കുവൈത്ത് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് (MAK) ക്രിസ്മസ് & ന്യൂ ഇയർ 2025 ആഘോഷം മങ്കഫ് ഡിലൈറ്റ് ഹാളിൽ വച്ച് വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡന്റ് മുജീബ് കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി വാസുദേവൻ മമ്പാട് ഉത്ഘാടനം നിർവഹിച്ച് സദസ്സിനെ അഭിസംബോധന ചെയ്തു.
ഉപദേശക സമിതി അംഗങ്ങളായ അഭിലാഷ് കളരിക്കൽ, സിജു സെബാസ്റ്റ്യൻ, ലേഡീസ് വിങ്ങ് ജനറൽ സെക്രട്ടറി സിമിയ ബിജു എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി അഷ്റഫ് ചേറൂട്ട് നന്ദിയും അർപ്പിച്ചു.
തുടർന്ന് കലാസദൻ ഓർക്കസ്ട്ര ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള,വിവിധ മത്സരങ്ങൾ, മാകിഡ്സ്ന്റെ കലാപരിപാടികൾ എന്നിവ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി.
പ്രോഗ്രാം കൺവീനർ മാർട്ടിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി റാഫി ആലിക്കൽ, ലേഡീസ് വിങ്ങ് ട്രഷറർ ഷൈല മാർട്ടിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ഭാസ്കർ, സുധീപ്, സുഭാഷ് മാറഞ്ചേരി, ഇസ്മയിൽ കൂനത്തിൽ, നജീബ് പൊന്നാനി, ഫ്രെഡ്ഡി , ഷിഹാദ്, വൈശാഖ് വില്യാലത്ത്, അഫ്സൽ,
മുസ്തഫ, അഡ്വ.ജസീന ബഷീർ, സ്റ്റെഫി സുധീപ്, അംഗങ്ങളായ വീരാൻകുട്ടി, മനു തുടങ്ങിയവരുടെ സജീവ പങ്കാളിത്തം പരിപാടി കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുവാനും സദസ്സിനെ എല്ലാ അർത്ഥത്തിലും ആസ്വദിപ്പിക്കുവാനും സാധിച്ചു.