മനുഷ്യക്കടത്തും കള്ളസ്‌റ്റാമ്പ് നിർമ്മാണവും, മൂന്ന് ബംഗ്ലാദേശ് പൗരന്മാർ കുവൈറ്റിൽ പിടിയിൽ

New Update
kuwait police1

കുവൈറ്റ്‌: കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മനുഷ്യക്കടത്തിലും കള്ളസ്‌റ്റാമ്പ് നിർമ്മാണത്തിലും ഏർപ്പെട്ടിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

Advertisment

മനുഷ്യക്കടത്ത് നടത്തി മറ്റ് തൊഴിലാളികളെ കൈക്കൂലി വാങ്ങി കൊണ്ടുവരുന്നതിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരും, സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റത്തിന്റെ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ചതിൽഒരാളും അറസ്റ്റിൽ. 

കൈക്കൂലി ഇടപാടുകൾ ഓരോത്തവണയും 1,700 ദിനാർ മുതൽ 1,900 ദിനാർ വരെ ഇവർ ഈടാക്കിയിരുന്നു വ്യാജ സ്റ്റാമ്പ് നിർമ്മാണം. 

ഇതുമായി ബന്ധപ്പെട്ട് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ പ്രതിയെ കണ്ടെത്താനും പിടികൂടാനും കഴിഞ്ഞത്. പ്രതിയുടെ പക്കൽ നിന്ന് വലിയ തോതിൽ വ്യാജ സ്റ്റാമ്പുകൾ കണ്ടെടുത്തു.

പ്രതികളെ നിയമപരമായ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. 

രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നവർക്കും നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വീണ്ടും ഉറപ്പു നൽകി.

Advertisment