76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യൻ പൗരന്മാരെ സ്വാഗതം ചെയ്ത് കുവൈത്തിലെ ഇന്ത്യൻ എംബസി. പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായും എംബസി അറിയിപ്പ്

New Update
G

കുവൈറ്റ് : 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് എല്ലാ ഇന്ത്യൻ പൗരന്മാരെയും സ്വാഗതം ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി.

Advertisment

ജനുവരി 26ന് രാവിലെ 9 മുതൽ കുവൈത്തിലെ ഇന്ത്യൻ എംബസി അങ്ങണത്തിലാണ് പരിപാടികൾ. 

G

മേഖലയിലെ സുരക്ഷാ കാരണങ്ങൾ മൂലം ഡിപ്ലോമാറ്റിക് ഏരിയയിൽ പാർക്കിംഗ് അനുവദനീയമല്ലന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ താഴെക്കൊടുത്തിരിക്കുന്ന ഗൾഫ് റോഡിലെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്നും എംബസിയി അറിയിച്ചു. 

എത്തുന്നവർ സിവിൽ ഐഡി/പാസ്പോർട്ട് കൊണ്ടുവരേണ്ടതാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

Advertisment