New Update
/sathyam/media/media_files/2025/02/14/eEIa5h8NyKgrDN1OAbIJ.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലിസ്ഥലത്ത് മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം കോടന്തോട് സ്വദേശിയായ നിഷാദ് മണക്കടവൻ (34) ആണ് മരിച്ചത്.
Advertisment
പ്രാഥമിക വിവരം പ്രകാരം ഹൃദയസ്തംഭനമാണ് മരണകാരണം. ബ്രൂണൽ കമ്പനിയിലെ ജീവനക്കാരനാണ് നിഷാദ്. ജോലി ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.