/sathyam/media/media_files/2025/02/14/i0bMrR7pIl2CaJlXk8sp.jpg)
കുവൈറ്റ് സിറ്റി: കുവൈത്തിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി 18 വയസ്സായി ഉയർത്താൻ മന്ത്രിസഭയുടെ അംഗീകാരം. കുവൈത്ത് നിയമമന്ത്രി നാസർ അൽ-സമീത് ആണ് പ്രഖ്യാപനം നടത്തിയത്.
സ്ത്രീ സമത്വവും ബാലാവകാശ നിയമങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമ പരിഷ്കരണമെന്ന് മന്ത്രി അൽ-സമീത് പറഞ്ഞു.
18 വയസ്സിന് താഴെയുള്ള വിവാഹങ്ങൾ വർധിച്ചുവെന്നും പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിൽ നിന്ന് ഉയർന്ന വിവാഹമോചനം നടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുവൈത്തിൽ പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങളിൽ 30%വും വിദേശികളാണ്. അതിൽ ഏറ്റവും കൂടുതലുള്ളത് സിറിയൻ സ്വദേശികളാണ്. തൊട്ടുപിന്നാലെ സൗദി, ഇറാനിയൻ, അഫ്‌ഗാൻ, ഈജിപ്ഷ്യൻ, ഖത്തർ, യു.എ.ഇ എന്നീ സ്വദേശികൾ ആണ്.
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം നിയന്ത്രിക്കാനുള്ള തീരുമാനത്തിന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഫത്വാ അനുമതിയുണ്ടെന്നും ഇത് രാഷ്ട്രത്തിന്റെ നയപരമായ തീരുമാനമാണെന്നും, ഇസ്ലാമിക നിയമങ്ങൾക്കെതിരല്ലെന്നും ഫത്വാ വ്യക്തമാക്കുന്നുവെന്ന് അൽ-സമീത് കൂട്ടിച്ചേർത്തു.