കുവൈത്തിൽ സ്വദേശി പൗരന്റെ വധശിക്ഷ റദ്ദാക്കി. ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു

New Update
court order1

കുവൈറ്റ്: കുവൈത്തിൽ വധശിക്ഷ വിധിക്കപ്പെട്ട സ്വദേശി പൗരന്റെ ശിക്ഷ കോടതി റദ്ദാക്കി. പ്രതിയുടെ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെയും നിയമവകുപ്പിന്റെയും നിർണ്ണായക തീരുമാനം.

Advertisment

പ്രാഥമിക വിധിയിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും നിയമപരമായ വാദങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കാൻ ഉത്തരവിട്ടത്. 

കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രതിക്ക് നിയമപ്രകാരം അർഹമായ എല്ലാ അവസരങ്ങളും കോടതി പരിഗണിച്ചുവെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു.

Advertisment