ഷുവൈഖിൽ പരിശോധനയ്‌ക്കിടെ കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

New Update
s

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതു ഭക്ഷണത്തിനും പോഷണത്തിനുമുള്ള അതോറിറ്റിയുടെ പരിശോധനാ ദൗത്യത്തിനിടെ ഷുവൈഖിൽ നിന്ന് വലിയ തോതിൽ കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 

Advertisment

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധനയുടെ ഭാഗമായി വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ മാന ദണ്ഠങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ അധികൃതർ കണ്ടെടുത്തു.

നിയമവിരുദ്ധമായി കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യം പരിരക്ഷിക്കുന്നതിന് ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Advertisment