New Update
/sathyam/media/media_files/2025/01/23/7xCFBZNcGt5hy6YqIvGK.jpg)
കുവൈത്ത്: ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയിൽ സാദ് അൽ-അബ്ദുല്ല മേഖലയിൽ 1,789 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
Advertisment
ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 11 പേർ റെസിഡൻസി, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തി. കൂടാതെ, 10 വാഹനങ്ങളും 10 കേസുകളുള്ള വ്യക്തികളും പിടിയിലായി.
4 വാഹനങ്ങൾ പിടിച്ചെടുത്തതോടൊപ്പം തിരിച്ചറിയൽ കാർഡ് ഇല്ലാതിരുന്നവരും വാറന്റ് ഉള്ളവരുമായ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.
സുരക്ഷാ നില മെച്ചപ്പെടുത്തുകയും നിയമം കർശനമായി നടപ്പിലാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.