/sathyam/media/media_files/2025/02/15/yLqCR3XY1IqE3SEbpCDG.jpeg)
കുവൈറ്റ്: താളം തെറ്റില്ല എന്ന പ്രമേയത്തിൽ നടന്ന രിസാല സ്റ്റഡി സർക്കിൾ അംഗത്വകാല പ്രവർത്തനങ്ങളെ തുടർന്നുള്ള ജലീബ് സോൺ യൂത്ത് കൺവീൻ സമാപിച്ചു. ഹസാവിയയിൽ നടന്ന കൺവീനിൽ 2025 - 26 വർഷത്തേക്കുള്ള സാരഥികളെ പ്രഖ്യാപിച്ചു.
അനസ് മുഈനിയുടെ അധ്യക്ഷതയിൽ നാഷനൽ സെക്രട്ടറിയേറ്റംഗം ഷറഫുദ്ധീൻ കരേക്കാട് ഉദ്ഘാടനം ചെയ്തു. നജീബ് തെക്കേക്കാട്, ജസ്സാം കുണ്ടുങ്ങൽ, അബ്ദുറഹ്മാൻ, അനസ് എടമുട്ടം, സഫ്‌വാൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: സയ്യിദ് ബിലാൽ നാദാപുരം (ചെയർമാൻ), മുസ്തഫ സഖാഫി അരീക്കോട് (ജനറൽ സെക്രട്ടറി), അരീസ് മഞ്ചേശരം (എക്സിക്യുട്ടീവ് സെക്രട്ടറി),
സെക്രട്ടറിമാർ: ജാബിർ തൃശ്ശൂർ, അനസ് പാലക്കാട്, മുഹമ്മദ് ഫാളിലി പെരിമ്പലം, മുജീബുറഹ്മാൻ വെട്ടിച്ചിറ, തംജീദ് റബ്ബാനി കാലിക്കറ്റ്, റാഫി എടക്കര, സഫ്‌വാൻ വാഴയൂർ, അൻസാർ ചാവക്കാട്, സഹദ് ഐക്കരപ്പടി, തൗഫീഖ് പാലക്കാട്.