/sathyam/media/media_files/2025/02/16/tnEqDcDPLvzWx9SJzaSp.jpeg)
കുവൈറ്റ്: കുവൈത്തിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ സാമ്പാഹിന്റെ നേതൃത്വത്തിൽ ഞായറാഴ്ച സെയ്ഫ് പാലസിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കുവൈത്ത് സ്വദേശികളുടെ വിദേശഭാര്യകളുടെ നടപടികൾ ദ്രുത ഗതിയിലാകുന്നതിന്നു വേണ്ടിയുള്ള തീരുമാനങ്ങൾ കൈ കൊണ്ടു.
കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം, പൗരത്വം നഷ്ടപ്പെട്ടവരിൽപ്പെടുന്നവർക്ക് ഉചിതമായ പരിഗണന നൽകി, അവരുടെ ജീവനോപാധികൾ ഉറപ്പുവരുത്തുന്നതിന് യോഗത്തിൽ ചർച്ച നടത്തി.
വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്കും നിർദേശങ്ങൾക്കുമൊടുവിൽ, വിഷയത്തിൽ വേഗത്തിലുള്ള പരിഹാരങ്ങൾ നടപ്പിലാക്കണമെന്ന് ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.
പ്രശ്നബാധിതരായ ചില വിഭാഗങ്ങളുടെ കാര്യങ്ങൾ തീർച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.