/sathyam/media/media_files/2025/02/17/whatsapp-ia-392446.jpeg)
കുവൈത്ത്: ഇന്ത്യൻ എംബസി പിസിടിഡി (PCTD) പദ്ധതിയുടെ ഭാഗമായി കുവൈറ്റിൽ സംഘടിപ്പിച്ച ‘ഭാരത് മേള’ ഏറെ ആവേശപൂർവ്വമായി ആഘോഷിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും, കലയും, ആഹാരവും, ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ച ഈ മഹാമേളയിൽ 700-ത്തിലധികം കലാകാരന്മാർ അണിനിരന്ന നിരവധി സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, മുൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്.കെ പ്രസാദ് & വി. രാജു എന്നിവർ ചേർന്നാണ് ഉദ്ഘാടന കര്‍മ്മം നിർവഹിച്ചത്.
7000-ത്തിലധികം പേർ പങ്കെടുത്ത മേളയിൽ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുകരും വിവിധ സംഘടനാ പ്രതിനിധികളും അംഗങ്ങളും സന്നിഹിതരായിരുന്നു.
ദീർഘനേരം തുടർന്ന സംഗീതം, നൃത്ത നാടൻകലാ പ്രകടനങ്ങൾ എന്നിവ കാഴ്ചക്കാരെ ആവേശഭരിതരാക്കി. ഭാരതീയ സംസ്കാരത്തിന്റെ വിപുലമായ പ്രദർശനമായിരുന്നു ഈ മേള, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷമായി മാറി.