കുവൈറ്റിൽ ബ്ലഡ് മണി മൂല്യം 20,000 ദിനാറാക്കി വർദ്ധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

New Update
z

കുവൈത്ത് സിറ്റി: കുവൈറ്റിൽ ബ്ലഡ് മണിയുടെ (ദിയ ധനം) മൂല്യം 20,000 ദിനാറാക്കി ഉയർത്താനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

Advertisment

നിലവിൽ ഈ തുക 10,000 ദിനാറായിരുന്നുവെന്ന് നീതി-ന്യായവകുപ്പ് മന്ത്രി ആദിൽ അൽ സുമൈത്ത് അറിയിച്ചു.


നിയമനിർമ്മാണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളുമായി അനുസൃതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഈ ഭേദഗതി കൊണ്ടുവരുന്നതായി മന്ത്രി വ്യക്തമാക്കി.


ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം, കൊലപാതക കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക്, ഇരയായ വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം നൽകി വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കാനുള്ള അനുവാദം നൽകുന്നു. 

ഈ നഷ്ടപരിഹാര തുകയാണ് ബ്ലഡ് മണി എന്ന പേരിൽ അറിയപ്പെടുന്നത്.

Advertisment