കുവൈത്തിൽ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു

New Update
s

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവർത്തിസമയം സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു.

Advertisment

ഫെബ്രുവരി 17-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, റമദാൻ ഒന്നുമുതൽ സർക്കാർ ഓഫീസുകൾക്ക് രാവിലെ 8.30 മുതൽ പ്രവർത്തനം ആരംഭിക്കും.


ഫ്ലെക്സിബിൾ ജോലി സമ്പ്രദായം അനുസരിച്ച് ജീവനക്കാർക്ക് രാവിലെ 8.30 മുതൽ 10.30 വരെ ഏതു സമയത്തും ഹാജർ രേഖപ്പെടുത്താം. 


ഹാജർ രേഖപ്പെടുത്തിയ സമയത്തുനിന്ന് കുറഞ്ഞത് നാലര മണിക്കൂർ ജോലി നിർബന്ധമാണ്. പൊതു ജനങ്ങൾക്ക് രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെ സേവനങ്ങൾ ലഭ്യമാകും.

ഇതിനുപുറമേ, വൈകുന്നേര ഷിഫ്റ്റുകൾ രാത്രി 6.45 മുതൽ 11 മണിവരെ പ്രവർത്തിക്കും.

Advertisment