/sathyam/media/media_files/2025/02/17/7bE97lkF7FXS51nAxNez.jpeg)
കുവൈത്ത്: ഷിഫ എക്സലൻസ് അവാർഡ്സ് 2025 ഫെബ്രുവരി 20-ന് 7മണിക്ക് അബ്ബാസിയ ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും.
കുവൈത്തിലെ മാധ്യമ രംഗത്ത് മികച്ച സംഭാവനകൾ നടത്തിയ വ്യക്തികളെ ആദരിക്കുന്നതിനും സ്ഥാപനത്തിന്റെ ദീർഘകാല പ്രവർത്തകരെ അനുമോദിക്കുന്നതിനുമാണ് ഈ അവാർഡ് നിശ സംഘടിപ്പിക്കുന്നത്.
ഈ വർഷം, മാധ്യമ-പൊതു ബന്ധം ശക്തിപ്പെടുത്തുകയും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുമായി രാജ്യത്തെ ആഗോളതലത്തിൽ കൂടുതൽ കണക്കിലെടുക്കാൻ ഇടവരുത്തുകയും ചെയ്ത ശ്രദ്ധേയ പ്രവർത്തനങ്ങൾക്കായി താഴെപ്പറയുന്ന വ്യക്തികളെ ആദരിക്കും:
നജീബ് C K – കൺട്രി ഹെഡ് (കുവൈത്ത്), ബിസിനസ് സൊല്യൂഷൻസ്, ഗൾഫ് മാധ്യമം
നിക്സൺ ജോർജ് – ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കണെക്ഷൻസ് മീഡിയ - ഏഷ്യാനെറ്റ് ന്യൂസ്, കുവൈത്ത്
കൂടാതെ , ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിൽ 10 മുതൽ 15 വർഷം വരെ സേവനം അനുഷ്ഠിച്ച ജീവനക്കാരുടെ അതുല്യ അർപ്പണബോധവും ഈ അവസരത്തിൽ ആദരിക്കും.
അവാർഡ് ദാന ചടങ്ങിനു ശേഷം ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ സംഗീതരാവും ചടങ്ങിന്റെ ശ്രുതിമധുരമായ അകമ്പടിയാകും.
രാത്രി 7:00 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ കുവൈത്തിലെ കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.