/sathyam/media/post_attachments/4E6qUOmXK8xCofTspX4P.jpg)
കുവൈത്ത് സിറ്റി: വ്യാഴാഴ്ച ഉച്ചക്ക് 12.55ന് പുറപ്പെടേണ്ട കുവൈത്ത് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് മുടങ്ങി. വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നമാണ് സർവിസ് മുടങ്ങാൻ കാരണം.
സാങ്കേതിക തകരാർ പിന്നീട് പരിഹരിച്ചെങ്കിലും പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച ചട്ടം കാരണം സർവിസ് നടത്താൻ വഴിയുണ്ടായിരുന്നില്ല.
യാത്രക്കാരിൽനിന്ന് സന്നദ്ധരായവരെ ഒഴിവനുസരിച്ച് കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ നാട്ടിലേക്ക് അയച്ചു.
ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.