മുൻ കെ.എം.ആർ.എം പ്രസിഡന്റ് ചെറിയാൻ ഐപ്പ് വേങ്ങലിന്റെ വിയോ​ഗത്തിൽ അനുശോചനായോഗം നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
d

കുവൈറ്റ്‌ സിറ്റി: കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചനായോഗത്തിൽ ജോസഫ് മലയാറ്റിൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.  

Advertisment

തുടർന്ന് കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് ജോർജ് മാത്യു, മുൻ പ്രസിഡന്റ് ബാബുജി ബത്തേരി, സീനിയർ മെമ്പർ ജേക്കബ് വര്ഗീസ്, ബിനോയ് എബ്രഹാം, മാത്യു വര്ഗീസ്  എന്നിവരും  മറ്റു മുതിർന്ന അംഗങ്ങളും ചെറിയാച്ചായാൻ്റെ ഓർമ്മകൾ പങ്കുവച്ചു.

j

കെ.എം.ആർ.എം ഓഫീസ് സെക്രട്ടറി ബിനു ജോൺ സ്വാഗതം പറയുകയും കെ.എം.ആർ.എം ടെഷറാർ സന്തോഷ് ജോർജ്ജ് നന്ദി പറയുകയും ചെയ്തു. നിരവധി കെ.എം.ആർ.എം സീനിയർ അംഗങ്ങളും മുൻ ഭാരവാഹികളും അനുശോചനയോഗത്തിൽ പങ്കെടുത്തു.

Advertisment