/sathyam/media/media_files/2025/02/23/pd-646599.jpeg)
കുവൈറ്റ്: കുവൈറ്റ് കെഎംസിസി സംസ്ഥാന മത കാര്യസമിതി അഹ്‌ലൻ വ സഹലൻ യാ ശഹറു റമദാൻ പരിപാടി ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്റും മതകാര്യ സമിതി ചെയർമാനുമായ ഇഖ്‌ബാൽ മാവിലാടത്തിന്റെ ആദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു.
റമളാൻ ആരാദനയുടെ വസന്ത കാലം എന്ന വിഷയത്തിൽ അബ്ദുൽ റഹ്‌മാൻ ഫൈസി നിലമ്പൂരും,റമളാനും വിശുദ്ധ ഖുർആനും എന്ന വിഷയത്തിൽ അഷ്‌റഫ് ഏകരൂറും പ്രഭാഷണങ്ങൾ നടത്തി.
തളിപ്പറമ്പ് സി എച് സെന്റർ ഭാരവാഹി ആയിരിക്കെ മരണമടഞ്ഞ മജീദ് ഞൊക്ലി യുടെ അന്ത്യാ ഭിലാശമായ സി എച് സെന്റർ ഫണ്ട് സമാഹരണം മെട്രോ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഹംസ പയ്യന്നൂർ കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് നൽകി നിർവഹിച്ചു.
കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, സംസ്ഥാന വൈസ് പ്രസിഡന്റ് റഹൂഫ് മാഷ്ഹൂർ തങ്ങൾ, സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ നേർന്നു.
സംസ്ഥാന നേതാകളായ ഗഫൂർ വയനാട്, എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, ഉപദേശക സമിതി അംഗം കെ കെ പി ഉമ്മർ കുട്ടി, മതകാര്യ സമിതി നേതാക്കളായ, അഷ്‌റഫ് ദാരിമി, സൈനുൽ ആബിദ് അൽ ഖാസിമി, അബ്ദുൽ ഹക്കീം അൽ അഹ്സനി, ഖാലിദ് പള്ളിക്കര, ഷാഫി ആലിങ്കൽ, അബ്ദുൽ ശുകൂർ നാണി, ഹൈദർ പെരുമളബാദ്, താഹ തൊടുപുഴ എന്നിവർ സംബന്ധിച്ചു.
ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി അസീസ് വയനാട്, യു എ, മുനീർ എന്നിവർക്ക് സ്വീകരണം നൽകി.
കുവൈറ്റ് കെഎംസിസി മതകാര്യ സമിതി ജനറൽ കൺവീനവർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, യഹ്‌യഖാൻ വാവാട് നന്ദിയും പറഞ്ഞു. കൺവീനർ കുഞ്ഞാബ്ദുല്ല തയ്യിൽ ഖുർആൻ പാരായണവും അഷ്‌റഫ് ദാരിമി ദുആ മജ്ലിസിനു നേതൃത്വം നൽകുകയും ചെയ്തു.