/sathyam/media/media_files/2025/02/23/F4vonZso0pnHZAkA2jvg.jpeg)
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പരിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് ഫെബ്രവരി 25ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന അഹ് ലൻ വ സഹ് ലൻ റമദാൻ പ്രോഗ്രാമിൽ
യു.എ.ഇ ഇസ്ലാഹീ സെന്റർ പ്രെസിഡന്റും പ്രഗത്ഭ ഇസ്ലാമിക പ്രഭാഷകനും പണ്ഡിതനുമായ ജനാബ് ഹുസൈൻ സലഫി സ്വർഗ്ഗ പാതയിൽ മുന്നേറാം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും, പണ്ഡിതനുമായ പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം ചെയ്യും.
“നോമ്പിന്റെ വിധി വിലക്കുകൾ”എന്ന വിഷയത്തിൽ കുവൈത്ത് ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥനും സെന്ററിന്റെ പ്രബോധകനുമായ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് പ്രഭാഷണം നടത്തും.
കുവൈത്ത് മത കാര്യ മന്ത്രാലയത്തിന്റെയും, ജം ഇയ്യത്തു ഇഹ്തിയതുറാസ് ഇസ്ലാമിയുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനം ഏർപ്പെടുത്തിയതായും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.