കുവൈറ്റിൽ വനിതാ ദിനത്തോടനുബന്ധിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update
s

കുവൈറ്റ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment

publive-image

"ലിംഗസമത്വത്തിനായുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുക" എന്ന 2025ലെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്ത്രീകളെ ശാക്തീകരിക്കാനും നിസ്വാർത്ഥമായ സംഭാവനകളിലൂടെ സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു കൂടി ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

അമ്പിളി ശശിധരൻ, അമീറ ഹവാസ്, ആര്യ വിജയ്, പൂജ ഹണി, രൂപ വിജേഷ്, സഫിയ സിദ്ദിഖ്, ധന്യ, സിത്താര സുജിത്ത് എന്നിവർക്കൊപ്പം ബി ഡി കെ കുവൈറ്റ് ഏഞ്ചൽസ് വിങ് പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.

publive-image

സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment