കുവൈത്ത് ദേശീയ - വിമോചന ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും എൻ.ബി.റ്റി.സിയും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

കുവൈത്ത്: കുവൈത്തിന്റെ ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച്, എൻ. ബി. ടി. സി ഗ്രൂപ്പ് കുവൈറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

Advertisment

മുൻവർഷങ്ങളിലെ പോലെ എൻ. ബി. ടി. സി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ്, കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെയും സാമൂഹിക ക്ഷേമത്തിന്റെയും പിന്തുണയ്ക്കുന്നതിനുള്ള സമർപ്പണത്തിന്റെ മാതൃകയായി. 

publive-image

എൻബിടിസി ഗ്രൂപ്പ് സീനിയർ എച് ആർ & അഡ്മിൻ മാനേജർ റിജാസ് കരിയാടൻ ചെറിയ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ബി. ഡി. കെ ക്യാമ്പ് കോ-ഓർഡിനേറ്റർ പ്രവീൺ സ്വാഗതവും എൻബിടിസിക്കു വേണ്ടി നസീഫ് മുഹമ്മദ് അലി നന്ദിയും രേഖപ്പെടുത്തി. 

publive-image

എൻബിടിസി ഗ്രൂപ്പ് പ്രതിനിധികൾ ആയ റിനീഷ് ചന്ദ്രൻ ( അസിസ്റ്റന്റ് .മാനേജർ-അഡ്മിനിസ്ട്രേഷൻ), മാത്യൂസ് വർഗീസ് (അസിസ്റ്റന്റ്. മാനേജർ-എംപ്ലോയീ റിലേഷൻസ്),സിബു വർഗീസ് (അസിസ്റ്റന്റ്. മാനേജർ-പേഴ്സണൽ അഡ്മിനിസ്ട്രേഷൻ) , അജിഷ് ബേബി (സീനിയർ - നേഴ്സ് ), എന്നിവരും ബി. ഡി. കെ പ്രതി നിധികളായാ മനോജ് മാവേലിക്കര, നളിനക്ഷൻ ഒലവര, രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. 

publive-image

ജോബി ബേബി, ശ്രീകുമാർ പുന്നൂർ, ജോളി എന്നിവരുൾപ്പെടെയുള്ള ബി. ഡി. കെ സന്നദ്ധപ്രവർത്തകരുടെയും എൻ. ബി. ടി. സി സംഘാടകരായ ജോർജ്ജ് വർഗീസ്, പ്രബിൻ ത്യാഗരാജൻ, ജിൻസ് ജേക്കബ്, വിധു എസ് നായർ , മുഹമ്മദ് അലി, ദിഗ്‌വിജയ് പ്രതാപ് സിംഗ്,ഷെയ്ക്ക് ബെനാസീർ,അബ്ദുൾ അസീസ്, അനുമോൻ ജോസഫ്, കലേഷ് എം, ടോബിൻ തങ്കച്ചൻ, ഗോപാലകൃഷ്ണൻ, അഖിൽ തമ്പി, സന്തോഷ് കുമാർ, മുബാറക് അഹമ്മദ്, സങ്കേത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

publive-image

എൻബിടിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും, ഫലപ്രദമായ സിഎസ്ആർ സംരംഭങ്ങളിലൂടെ രാജ്യ ക്ഷേമത്തിന് സംഭാവന നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment