ഡോൺ ബോസ്കോ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: പതിനെട്ടാം തവണയും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാർ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും പ്രധാന ബാസ്കറ്റ്ബോൾ ടൂർണമെന്റുകളിൽ ഒന്നായ ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച സമാപിച്ചു.

Advertisment

സൽമീയയിലെ ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ടൂർണമെന്റിൽ പന്ത്രണ്ടു വയസ്സിനും പതിനാല് വയസ്സിനും താഴെയുള്ള ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും മത്സരങ്ങൾ നടന്നു.

publive-image

മൂന്ന്  വിഭാഗങ്ങളിലും വിജയികളായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ തുടർച്ചയായ പതിനെട്ടാം തവണയും ഓവർ ഓൾ ചാമ്പ്യൻഷിപ് നിലനിർത്തി.

പന്ത്രണ്ടു വസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡോൺ ബോസ്കോ ചമ്പയന്മാരായപ്പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്മാർട്ട്‌ ഇന്ത്യൻ സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പന്ത്രണ്ടു വസ്സിന് താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചമ്പയന്മാരായപ്പോൾ ഡോൺ ബോസ്കോസ്കൂൾ ‌ ഇന്ത്യൻ സ്കൂൾ ഓഫ് എക്സ്സാലൻസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

publive-image

14 വസ്സിന് താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചമ്പ്യന്മാരായപ്പോൾ ഡോൺ ബോസ്കോ സ്കൂൾ ‌ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .

14 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ രണ്ടം സ്ഥാനം നേടിയപ്പോൾ ഡോൺ ബോസ്കോയാണ് മൂന്നാം സ്ഥാനം നേടിയത്.  

S

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിനെ ബാസ്കറ്റ്ബോളിൽ എതിരില്ലാത്ത ശക്തികളായി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുകയും കുവൈറ്റിലെ ബാസ്കറ്റ്ബോളിന് പകരം വക്കനാകാത്ത സംഭാവനകൾ നൽകുകയും ചെയ്ത സിബി കുര്യൻ ഡോൺ ബോസ്കോയുടെ പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.  

കുവൈറ്റിൽ ഡോൺബോസ്കോയുടെ പ്രധാന ചുമതലവഹിക്കുന്ന ക്രിസ്റ്റഫർ ഫെർണൻഡസ് പരിപാടികൾ ഏകോപിപ്പിച്ചു.

Advertisment