കുവൈത്തിൽ ഫയൽ മരവിപ്പിച്ച സ്ഥാപന ഉടമകൾക്ക് പുതിയ രജിസ്‌ട്രേഷനിൽ വിലക്ക്

New Update
S

കുവൈത്ത് സിറ്റി:കുവൈത്തിൽ ഫയൽ മരവിപ്പിച്ച സ്ഥാപന ഉടമകൾക്ക് പുതിയ രജിസ്‌ട്രേഷനിൽ വിലക്ക് ഏർപ്പെടുത്തി.

Advertisment

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്ന് മാനവ വിഭവ ശേഷി സമിതിയാണ് നിയമഭേദഗതി കൊണ്ടുവന്നത്.

നിയമഭേദഗതിയുടെ പ്രധാന അംശങ്ങൾ:

  • ഫയൽ മരവിപ്പിക്കപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകൾക്കും ഡയറക്ടർമാർക്കും പുതിയ
  • സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്
  • മരവിപ്പിച്ച ഫയലുകളുടെ നിയമസ്ഥിതി ശരിയാക്കുന്നതുവരെ വിലക്ക് തുടരും

ഫയൽ മരവിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ:

  • ഫയലിൽ അസാധുവായ ലൈസൻസുകളുടെ സാന്നിധ്യം
  • മരവിപ്പിച്ച ഫയലുകളിൽ രജിസ്റ്റർ ചെയ്ത ലൈസൻസുകളുടെ അപാകതകൾ
  • ആവശ്യമായ തൊഴിലാളികളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാത്തത്

ഈ വിധത്തിലുള്ള മരവിപ്പിച്ച സ്ഥാപനങ്ങളുടെ ഫയലുകൾ നിയമപരമായി ശരിയാക്കുന്നത് വരെ, അതിന്റെ ഉടമകൾക്കും ഡയറക്ടർമാർക്കും പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനാവില്ല എന്നും അധികൃതർ അറിയിച്ചു.

Advertisment