കുവൈത്തിലെ ഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്റസക്കു പുതിയ ഭാരവാഹികൾ

New Update
S

കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്റസക്കു പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികൾ: 

Advertisment

അബ്ദുൽ സലാം പെരുവള്ളൂർ (പ്രസിഡണ്ട്), മുഹമ്മദ് എ.ജി (ജനറൽ സെക്രട്ടറി), സയ്യിദ് ഇല്യാസ് ബാഹസ്സൻ തങ്ങൾ (ട്രഷറർ).

ഫൈസൽ ടി.വി, ഫൈസൽ ചാനേത്ത്, മുഷ്താഖ് നഹ, അബ്ദുൽ റഷീദ് മസ്താൻ (വൈസ് പ്രസിഡന്റുമാർ).

തസ്‌ലീം ചക്കരക്കൽ, നാസർ കാപ്പാട്, സമീർ പാണ്ടിക്കാട്, അബ്ദു ഏലായി (ജോ. സെക്രട്ടറിമാർ).

ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഫൈസൽ ടി.വി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര പ്രസിഡണ്ട്  അബ്ദുൾ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൈസൽ ചാനേത്ത് സ്വാഗതവും സയ്യിദ് ഇല്യാസ് ബാഹസ്സൻ തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment