കുവൈറ്റിൽ വർണ്ണം വിതറി ഹലാ ക്യാൻവാസ്

New Update

കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ്‌ ടവർ കേന്ദ്രീകരിച്ചു  InASK (International Artist Space Association Kuwait ) ലൈവ് ചിത്രരചനയും സ്പോട്ട് എക്സിബിഷനും സംഘടിപ്പിച്ചു.

Advertisment

പ്രശസ്ത കുവൈറ്റി വ്ലോഗറും ആർട്ട്‌ പ്രമോട്ടറുമായ സുൽത്താൻ മുഹമ്മദ്‌ അൽ കന്താരി ഉത്ഘാടനം ചെയ്ത പരിപാടിയിൽ സ്വദേശികളും, വിദേശികളുമായ ഒട്ടേറെ ആൾക്കാരുടെ സാന്നിദ്ധ്യം ഹാലാ ക്യാൻവാസിന് പിന്തുണയേകി.

publive-image

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും തനിക്ക് കേരളത്തിലെ പ്രകൃതി ഭംഗിയും, ചിത്രകലയും, മറ്റിതര കലാരൂപങ്ങളും, സാംസ്ക്കാരിക പൈതൃകവും, ആദിത്യ മര്യാദയും ശ്രദ്ധേയവും മാതൃകപരവുമാണെന്നും കേരളീയരുടെ വിദ്യാഭ്യാസ ഉന്നമനവും, മതസൗഹാർദവും തന്നെ കേരളത്തിനോട് ഏറെ അടുപ്പിക്കുന്ന ഘടകങ്ങൾ ആണെന്നും ഉത്ഘാടകനായ സുൽത്താൻ മുഹമ്മദ്‌ കന്താരി അഭിപ്രായപ്പെട്ടു.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപത്തി രണ്ടിലേറെ ആർട്ടിസ്റ്റുകൾ പങ്കെടുത്ത ആർട്ട്‌ ക്യാമ്പ്  പങ്കാളിത്തവും വ്യത്യസ്തത കൊണ്ടും ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റിയതിനൊപ്പം വരച്ച ചിത്രങ്ങൾ വാങ്ങി കുവൈറ്റ് സ്വദേശികൾ കലാകാരമാർക്ക് പ്രോത്സാഹനം  നൽകി പിന്തുണക്കുകയും ചെയ്തു 


publive-image

ആർട്ടിസ്റ്റ് സുനിൽ കുളനടയുടെ  അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിന് ശ്രീകുമാർ വല്ലന സ്വാഗതവും സീനിയർ ആർട്ടിസ്റ്റ് ശശി കൃഷ്ണൻ ആശംസയും ഹരി ചെങ്ങന്നൂർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ സുൽത്താൻ മുഹമ്മദ് കന്താരിക്ക് ''ഇൻ ആസ്ക്ക് " ഭാരവാഹികൾ മൊമെൻ്റൊ നൽകി ആദരിച്ചു..

ആർട്ടിസ്റ്റുമാരായ സുനിൽ പൂക്കോട്, ഉത്തമൻ കുമാരൻ, ബിനു വടശ്ശേരിക്കര, അവിനേഷ്, ശിവകുമാർ, ഷാജി കോന്നി, രവീന്ദ്രൻ കണ്ണൂർ, ലതികേഷ്, രതീഷ് പലേരി, സലീഷാ രതീഷ്, സന എബ്രഹാം, ജെസ്‌നി ഷമീർ, മുംതാസ് ഫിറോസ്, പദ്മ ചിന്നകറുപ്പൻ, ദീപാ പ്രവീൺകുമാർ, സോനാ, അംബിക മുകുന്ദൻ തുടങ്ങിയവർ ആർട്ടീസ്റ്റ് മീറ്റപ്പിൽ പങ്കെടുത്തു.

കുവൈറ്റിൽ ഇനിയും ഇതുപോലെ വരയുടെ മായാജാലം തീർക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് In Ask ഭാരവാഹികൾ അറിയിച്ചു.

Advertisment