New Update
/sathyam/media/media_files/2025/02/25/k81653q1Okorb2631f55.jpeg)
കുവൈത്ത്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ-ഷഹീദ് പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ഡ്രോൺ, വെടികെട്ട് പ്രകടനം കാണാൻ എത്തുന്നവർ സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് & ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
Advertisment
കുവൈത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നായ അൽ-ഷഹീദ് പാർക്കിൽ വമ്പിച്ച ജനാവലി പ്രതീക്ഷിക്കുന്നതിനാൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൗരന്മാരും പ്രവാസികളും പാലിക്കേണ്ട നിർദേശങ്ങൾ:
- സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
- ഭൂപടത്തിൽ നിർദ്ദിഷ്ടമായ പാർക്കിംഗ് ഏരിയകളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.
- തെരുവ് കടക്കുമ്പോൾ നിർദ്ദിഷ്ട നടപ്പാതകൾ മാത്രം ഉപയോഗിക്കുക.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക ബാരിക്കേഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനത്തിൻ്റെ ഭാഗമായി നടക്കുന്ന ഈ മഹത്തായ ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും നിയമങ്ങൾ പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.