/sathyam/media/media_files/2025/02/25/HTyhwKWla4MPJUet0Jhz.jpeg)
കുവൈറ്റ്സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് പിക്നിക് 2025 ഫെബ്രുവരി 20,21 തീയതികളിൽ കബദിൽ വച്ച് വളരെ വിപുലമായി നടത്തി. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ അധ്യഷത വഹിച്ച പരിപാടി പ്രസിഡണ്ട് രമേശ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
തണൽ കുവൈറ്റ് രക്ഷാധികാരി താഹ ചേറ്റുവ, പ്രസിഡണ്ട് അജ്മൽ ഖാൻ ചാരിറ്റി കോഡിനേറ്റർ നസീമ എന്നിവർ തങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആശംസകൾ അറിയിച്ചു.
ട്രഷറർ വിജോ പി തോമസ്, ലേഡീസ് സെക്രട്ടറി ആര്യ, അബ്ബാസിയ യൂണിറ്റിനു വേണ്ടി ദിലീപ് മിറിണ്ട, ജോയ് തോമസ് ഹവാല്ലി യൂണിറ്റിനു വേണ്ടി സുനീഷ് മുണ്ടക്കയം,
സാൽമ്യ യൂണിറ്റിനു വേണ്ടി ജിജിമോൾ, സവിത, അനന്തു ഫാഹില്‍ യൂണിറ്റിനു വേണ്ടി ടിറ്റോ, റിഗായി യൂണിറ്റ് വേണ്ടി ഷീബ ബോബി, ബീന ബിനോയ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
പ്രവാസജീവിതത്തിലെ തിരക്കുകൾ മറന്നു എല്ലാ യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. റീന ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ഇവൻറ്, മറ്റു യൂണിറ്റ് അംഗങ്ങളുടെ സംഗീത വിരുന്ന്,
വിവിധ കലാപരിപാടികൾ, വാശിയേറിയ വടംവലി മത്സരം എന്നിവ പ്രോഗ്രാമിന് മാറ്റുകൂട്ടി. ദേശിയഗാനത്തോടെ പ്രോഗ്രാം അവസാനിച്ചു.
പ്രോഗ്രാം കൺവീനർ മനു സ്വാഗത പ്രസംഗം നടത്തുകയും ജോയിന്റ് കൺവീനർ ലഷ്മി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.