/sathyam/media/media_files/2025/02/26/XX7YvUfsOgXRFRLgJrCi.jpg)
കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അറസ്റ്റിലായവരിൽ നാല് യുവാക്കളും ഒരു യുവതിയും പ്രായപൂർത്തിയക്കാത്ത ഒരാളും ഉൾപ്പെടുന്നു. ഇയാളെ ജുവനൈൽ പോലീസിന് കൈമാറിയ ശേഷം പൊതു പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
ദൃശ്യങ്ങളിൽ ഒരു സംഘം യുവാക്കളെ പരസ്പരം ഏറ്റുമുട്ടുന്നതായി കാണാം. അക്രമത്തിനുശേഷം പ്രതികൾ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടുവെങ്കിലും അധികൃതർ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദരായവരെ പിടികൂടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേസിൽ വിശദമായ അന്വേഷണം തുടരും. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും പൊതു ക്രമസമാധാനം നിലനിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.