/sathyam/media/media_files/2025/02/28/qwq-422881.jpeg)
കുവൈത്ത് സിറ്റി: കാർമേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ് "ഹൈമ്മസ് ഓഫ് ഹെവൻ "സംഘടിപ്പിച്ചു.
അബ്ബാസിയ ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ഇടവക വികാരി വെരി. റെവ. പ്രജീഷ് മാത്യു അച്ഛൻ അധ്യക്ഷത വഹിച്ചു.
സെൻജോൺസ് മാർത്തോമാ ചർച്ച് കുവൈത്ത് ഇടവക വികാരി റെവ.ബിനു എബ്രഹാം അച്ഛൻ മുഖ്യ അതിഥി ആയി എത്തി.
ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇടവക സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബ്രദർ. ജേക്കബ് ഷാജി ആശംസകൾ അറിയിച്ചു.
ഗായകസംഘം സെക്രട്ടറി ബ്രദർ. രാഗിൽ റിപ്പോർട്ട് വായിച്ചു.സിസ്റ്റർ സിനിമോളിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകി. ജോയിന്റ് ലീഡർ ആയ സിസ്റ്റർ. ടെൻസി ജോൺസൺ വേണ്ട ക്രമി കരണങ്ങൾ ചെയ്തു.
ഇടവകയുടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആയ ഷിജി ഡേവിസ്, ഡെയ്സി, ജെമിനി,അമ്മു, മാഗ്ലിൻ, സൗമ്യ, എയ്ഞ്ചല എൽസ ജോൺസൺ, ബേസിൽ സാബു എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു.
ജിജി ജോൺ, ജിതിൻ ടി. എബ്രഹാം, ബിജോമോൻ, മൃദുൻ എന്നിവർ മ്യൂസിക് നൈറ്റ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു സഹായിച്ചു.