New Update
/sathyam/media/media_files/2025/03/02/7XwivMSIaB6BpGapdspa.jpeg)
കുവൈറ്റ് സിറ്റി: കുവൈറ്റ് ഫുഡ് ആന്റ് ന്യൂട്രിഷൻ അതോറിറ്റി (KFNA) ഈജിപ്ഷ്യൻ ഉത്പന്നമായ മാഗി ചിക്കൻ സ്റ്റോക്ക് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പുറത്തിറക്കി.
Advertisment
ഉത്പന്നം നിർദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഈജിപ്റ്റ് മാഗ്ഗി ചിക്കൻ സ്റ്റോക്ക് 20 ഗ്രാം എന്ന ഉത്പന്നത്തിന്റെ ബാച്ച് നമ്പർ: 101303141, ഉത്പാദന തീയതി: 03/2023, കാലാവധി: 09/2024 എന്നിവ പരിശോധിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഇത് വാങ്ങാതിരിക്കാൻ നിർദേശിക്കപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി.
തുടർനടപടികളുടെ ഭാഗമായി, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളിലും പരിശോധന ശക്തമാക്കുമെന്നും നിലവാര ലംഘനം കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.