/sathyam/media/media_files/2025/03/02/Pew4QshpbLqtnBdU0lrz.jpeg)
കുവൈറ്റ്: ഒ.ഐ.സി.സി രണ്ടാം ഘട്ട അംഗത്വ വിതരണ ഉദ്ഘാടനം ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ് കണ്ണന്തറക്ക് നൽകി നിർവ്വഹിച്ചു.
ഒ.ഐ.സി.സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിൽ യുവാക്കളായ നിരവധി കോൺഗ്രസ് അനുഭാവികൾ അംഗത്വം സ്വീകരിച്ചു.
ഒ.ഐ.സി.സി കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താർ വൈക്കം അധ്യക്ഷനായ യോഗത്തിനു ജന: സെക്രട്ടറി ജിജോ സ്വാഗതവും ട്രഷറർ വിശാൽ പൂത്തറ നന്ദിയും അർപ്പിച്ചു.
ദേശീയ ഭാരവാഹികളായ ബി. എസ് പിള്ള, ജോയ് കരവാളൂർ, ജില്ലാ നേതാക്കന്മാരായ അരുൺ രവി, ജോവിസ് മണിയാങ്കേരിൽ ,സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്,
ലിബിൻ മുഴക്കുന്ന്, ഇസ്മായിൽ മലപ്പുറം, ഷൗക്കത്ത് കോഴിക്കോട്, റെജി ഒളശ്ശ, ഷിബു താവളത്തിൽ, സന്തോഷ് എരുമേലി, ഷിബു തലക്കൽ, ബിജി മുക്കൂട്ടുതറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.