കുവൈറ്റിൽ ഫ്രൈഡേ ഫോറവും ഇന്ത്യൻ ഡോക്ടഴ്സ് ഫോറവും ചേർന്ന് മെഡിക്കൽ ക്യാമ്പ്‌ നടത്തി

New Update
G

കുവൈറ്റ്‌: കുവൈറ്റ്‌ നാഷണൽ ഡേ പ്രമാണിച്ചു ഫ്രൈഡേ ഫോറം - ഇന്ത്യൻ ഡോക്ടഴ്സ് - ഇസ്ലാമിക്‌ പ്രസന്റേഷൻ കമ്മിറ്റി  സംയുക്തമായി അങ്കറ ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ്‌ നടത്തി. 

Advertisment

ഏകദേശം 750 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ഇസിജി, അൾട്രാ സൗണ്ട് സൗകര്യങ്ങൾ ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്നും വിതരണം ചെയ്തു. 

ഫ്രൈഡേ ഫോറം പ്രസിഡന്റ് മുഹമ്മദ്‌ ഷബീർ, ഐഡിഎഫ് പ്രസിഡന്റ് ഡോ. സമീർ, വൈസ് പ്രസിഡന്റ്‌ ഡോ. മോഹൻ, ഐപിസി ഡയറക്ടർ എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി. 

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ്‌ (INFOK), ഇന്ത്യൻ ഫർമസിസ്റ്റ് ഫോറം എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ അപ്രാപ്യമായ വലിയൊരു വിഭാഗം തൊഴിലാളികൾക് വലിയൊരു ആശ്വാസമായിരുന്നു.

Advertisment