കുവൈറ്റിൽ കെ.ഐ.ജി മെഗാ ഇഫ്‌താർ സംഘടിപ്പിക്കുന്നു

New Update
c

കുവൈത്ത് സിറ്റി: റമദാനിന് സൗഹൃദത്തിന്റെ ചാരുതയേകി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി വിപുലമായ രൂപത്തിൽ മെഗാ ഇഫ്‌താർ സമ്മേളനം സംഘടിപ്പിക്കുന്നു.

Advertisment

മാർച്ച് 7 ന് വെള്ളിയാഴ്‌ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇഫ്‌താർ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സലിം മമ്പാട് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷതവഹിക്കും.

വൈകീട്ട് 4.30 ന് സമ്മേളനം ആരംഭിക്കും. കുവൈത്തിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും സമ്മേളന സ്ഥലത്തേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.

Advertisment