75,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമം, തടയിട്ട് കുവൈത്തും ഖത്തറും

New Update
s

കുവൈറ്റ്: കുവൈത്തും ഖത്തറും ചേർന്നുള്ള സുരക്ഷാ ഏജൻസികളുടെ സംയുക്ത നടപടിയിലൂടെ 75,000 ക്യാപ്റ്റഗൺ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു. 

Advertisment

വാഹനങ്ങളുടെ സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഈ മയക്കുമരുന്ന് യൂറോപ്പിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ലക്ഷ്യമിട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഷിപ്പ്മെന്റ് കൈപ്പറ്റുന്നതിനിടെ സിറിയൻ പൗരനെയാണ് കുവൈത്ത് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഇയാൾ യൂറോപ്പിലെ ബന്ധുവിന്റെ നിർദേശപ്രകാരം പണത്തിന്ന് വേണ്ടിയാണ് ഇതിൽ ഉൾപ്പെട്ടതെന്ന് സമ്മതിച്ചു. 

പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ ഓപ്പറേഷനിൽ ഖത്തർ സുരക്ഷാസേനയുടെ നിർണായക പങ്ക് പ്രശംസിച്ചു. 

ഗൾഫ് മേഖലയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ആവശ്യമുണ്ടെന്നും അതിനായി കടുത്ത സുരക്ഷാ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment