/sathyam/media/media_files/2025/03/04/s18uje5aVmszTbdfWe5G.jpg)
കുവൈറ്റ്: കുവൈറ്റിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴയുടെ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച ഉച്ചവരെ ഇടവിട്ട മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
ബുധനാഴ്ച പുലർച്ചെ മുതൽ കിഴക്ക് മുതൽ തെക്കുകിഴക്ക് വരെയുള്ള കാറ്റിനൊപ്പം മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ ധരാർ അൽ-അലി വാർത്ത ഏജൻസിയോട് പറഞ്ഞത്. ചില തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം മഴയും മേഘാവൃതതയും ക്രമേണ കുറഞ്ഞേക്കുമെന്നും, ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാവിലെയും ചില പ്രദേശങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടുമെന്നുമാണ് പ്രതീക്ഷ.
കാലാവസ്ഥാ മാറ്റങ്ങൾക്കായി അതതായ അധികാരികൾ പുറത്തിറക്കുന്ന മുന്നറിയിപ്പുകൾ പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്നും, ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ എന്നിവ വഴി കാലാവസ്ഥാ ബുള്ളറ്റിൻ നിരീക്ഷിക്കണമെന്നും അൽ-അലി അഭിമുഖത്തിൽ പറഞ്ഞു.