/sathyam/media/media_files/2025/03/05/mHoh7n5klhV6AjddyGdq.webp)
കുവൈത്ത് സിറ്റി: ലോകത്തിലെ മികച്ച എയർലൈൻ കമ്പനികളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സ് 20-ാം സ്ഥാനത്തെത്തി.
എയർഹെൽപ് വെബ്‌സൈറ്റിന്റെ 2024-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 109 വിമാനക്കമ്പനികളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
മിഡിൽ ഈസ്റ്റിൽ 5-ാം സ്ഥാനം മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻകളിൽ 5-ാം സ്ഥാനം കുവൈത്ത് എയർവേയ്‌സ് കരസ്ഥമാക്കി.
സമയനിഷ്ഠ (88%), യാത്രക്കാരുടെ അഭിപ്രായങ്ങൾ (85%), ക്ലെയിം പ്രോസസിംഗ് (43%) എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളിൽ 72% സ്‌കോർ നേടിയാണ് ഈ സ്ഥാനനേട്ടം.
പട്ടിക തയാറാക്കിയതിങ്ങനെ ലോകമെമ്പാടുമുള്ള 54-ലധികം രാജ്യങ്ങളിലെ യാത്രക്കാരുടെ അഭിപ്രായം അടിസ്ഥാനമാക്കി ഈ റാങ്കിങ് തയ്യാറാക്കുകയായിരുന്നു.
കാബിൻ ക്രൂ സേവനം, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, ശുചിത്വം, ഭക്ഷണ ഗുണനിലവാരം, വിനോദ പരിപാടികൾ എന്നീ അഞ്ച് ഘടകങ്ങൾ വിലയിരുത്തിയാണ് അന്തിമ തീരുമാനം. 2024 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിലെ വിശകലനമാണ് ഇതിന് അടിസ്ഥാനമായത്.