New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ്: കുവൈത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജഹ്‌റ മുനിസിപ്പാലിറ്റിയിലെ നയീം യാർഡിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് അധികൃതർ പിടികൂടിയത്.
Advertisment
പിടിച്ചെടുത്ത ഒരു വാഹനത്തിന്റെ ഉടമയുടെ പരാതിയിലൂടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. വാഹനം മുനിസിപ്പാലിറ്റിയുടെ ഗാരേജിൽ പാർക്കായിരിക്കെ, ഉടമയുടെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ വന്നതോടെയാണ് കാര്യം സംശയാസ്പദമായത്.
ഉടമ ജഹ്‌റ മുനിസിപ്പാലിറ്റിയിലെ നയീം ഗാരേജിൽ വാഹനം പരിശോധിക്കുമ്പോൾ നമ്പർ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തി.
ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി