കുവൈത്തിൽ സാഹൽ ആപ്പിന്റെ പ്രവർത്തനം ബുധനാഴ്ച മുതൽ താത്കാലികമായി നിർത്തിവെക്കും

New Update
H

കുവൈറ്റ്‌: കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ബുധനാഴ്ച രാത്രി 11:30 മുതൽ താത്കാലികമായി നിർത്തിവെക്കും. 

Advertisment

അറ്റകുറ്റപ്പണികളുടെ ഭാഗമായി സേവനം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച് സന്ദേശം അയച്ചതായി അധികൃതർ അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ചിലർക്കത് തുറക്കാനോ ഉള്ളടക്കം വായിക്കാനോ കഴിഞ്ഞില്ലെന്ന് പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന ഉടൻ തന്നെ സേവനം പുനസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisment