കുവൈറ്റിൽ അമ്മ മനസ് മൂന്നാം വാർഷികവും കുടുംബ സംഗമവും നടത്തി

New Update

കുവൈറ്റ് സിറ്റി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന അമ്മ മനസ് എന്ന സംഘടനയുടെ മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Advertisment

ചിന്നു റോയിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകനും ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ചെയർമാൻ ഹമീദ് പാലേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അജ്മൽ വേങ്ങര, നാസർ അബ്ദുൽ നാസർ, താഹ ചേറ്റുവ, വീണ ഒരു തൂവൽ പക്ഷി, ജോയ് തോമസ് കൊല്ലം, മിനി ജോൺ, അഷറഫ്, നസീറ താത്താ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു.

സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നിർവഹിച്ച ചീഫ് അഡ്മിൻ ചിന്നു റോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി. 

നവാസ് അമാനാ, അനന്തു, സലീം മൊയ്തീൻ പൊന്നാനി, മധു തിരുവനന്തപുരം, ജിതിൻ മോഹൻ, ജെസ്സി, ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അനന്തു സ്വാഗതവും ജിതിൻ മോഹൻ നന്ദിയും പറഞ്ഞു.

Advertisment