കുവൈത്തിൽ മുണ്ടക്കയം സ്വദേശി ജോസഫ് വർഗീസ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
d

കുവൈത്ത്: മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂർ വീട്ടിൽ ജോസഫ് വർഗീസ് (രാരിച്ചൻ-56)  നിര്യാതനായി. സബാ ഹോസ്പിറ്റലിൽ ചികിത്സായിലിരിക്കെയാണ് മരണം. 

Advertisment

അബ്ബാസിയ ഇടവകയിലെ സെൻറ് അൽഫോൻസാ വാർഡിൻറെ മുൻ വാർഡ് ലീഡർ ആയിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ് കമ്പിനിയിലായിരുന്നു ജോലി.  

ഭാര്യ ജോളി ജോസഫ് അമീരി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. മക്കൾ, മഹിമ, മേഘ. മാർച്ച്‌ 7ന് വെള്ളിയാഴ്ച ഉച്ചക്ക് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന്ന് വെക്കുന്ന മൃതദേഹം അന്നെ ദിവസം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഞായറാഴ്ച നിന്മേനി വേല നിലം സെന്റ് മേരിസ് ചർച്ചിൽ സംസ്ക്കരിക്കും.

Advertisment