Advertisment

എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾക്കായി കുവൈത്ത് ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ പുതിയ കരാർ

New Update
Delhi-bound Air India flight makes emergency landing after engine glitch

കുവൈത്ത് സിറ്റി: എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾക്കായി കുവൈത്ത് ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ പുതിയ കരാർ മെൻസീസ് ഏവിയേഷൻ എന്ന പ്രമുഖ സേവന ദാതാക്കൾക്കു ലഭിച്ചു.

Advertisment

ഈ കരാർ പ്രകാരം കുവൈത്ത് അന്തർദേശീയ വിമാനത്താവളത്തോടൊപ്പം ലണ്ടൻ ഹീത്രൂ (LHR), കോപ്പൻഹേഗൻ (CPH), ടൊറന്റോ പിയേഴ്സൺ (YYZ), ലോസ് ഏഞ്ചലസ് (LAX),

ഡാലസ് ഫോർട്ട് വർത്ത് (DFW), സിഡ്‌നി (SYD), മെൽബൺ (MEL) എന്നിവിടങ്ങളിലെ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് പ്രവർത്തനങ്ങൾ മെൻസീസ് ഏവിയേഷൻ കൈകാര്യം ചെയ്യും.


മൂന്ന് വർഷത്തേക്കുള്ള കരാർ പ്രകാരം, യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ, റൺവേ മെനേജ്മെന്റ്, ഡീ-ഐസിംഗ്, ക്ലീനിംഗ്, ലഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ സേവനങ്ങൾ കമ്പനി നിർവഹിക്കും.


കൂടാതെ, കുവൈത്ത് അന്തർദേശീയ വിമാനത്താവളത്തെയും മറ്റ് മൂന്ന് പ്രധാന കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി എയർ ഇന്ത്യയുടെ കാർഗോ വെയർഹൗസിംഗ് സേവനങ്ങൾക്കും മെൻസീസ് ഏവിയേഷൻ ചുമതലപ്പെട്ടിരിക്കുന്നു.

Advertisment