അനു​ഗ്രഹങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ റമദാനിലെ ആദ്യ വെള്ളി നാളെ. ജുമുഅ നമസ്കാരത്തിന് കുവൈറ്റിലെ പള്ളികള്‍ നിറഞ്ഞുകവിയും. മലയാളി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമാകും

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
a

കുവൈറ്റ് സിറ്റി: അനു​ഗ്രഹങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ ജുമുഅ നമസ്കാരത്തിന് കുവൈറ്റിലെ പള്ളികള്‍ നിറഞ്ഞുകവിയും. 

Advertisment

പ്രതികൂല കാലവസ്ഥ പ്രവചനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം അവ​ഗണിച്ചുകൊണ്ടായിരിക്കും നാളെ വിശ്വാസികൾ ഒത്തു ചേരുക.


റംസാന്റെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റേതാണ്. ഈ ദിവസം വിശ്വാസികൾക്ക് മേൽ നാഥന്റെ കാരുണ്യം ചൊരിയുമെന്നാണ് വിശ്വാസം. അതിൽ ഏറെ പുണ്യം നിറഞ്ഞതാണ് ആദ്യ വെള്ളിയാഴ്ച. 


ജുമുഅ നമസ്കാരവും ഒത്തു കൂടലുകളുമാണ് ഈ ദിവസത്തെ സവിശേഷമാക്കുന്നത്.  ഖുറാൻ പാരായണത്തിലൂടെയും പ്രാർഥനകളിലൂടെയും വിശ്വാസികൾ ഈ ദിവസത്തെ സമ്പന്നമാക്കുന്നു. 

നേമ്പുതുറയ്ക്ക് ആവശ്യമായ പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും കുവൈറ്റിലെ മിക്ക സൂപ്പർമാർക്കറ്റുകളിലും ഇതിനകം നിറഞ്ഞുകഴിഞ്ഞു. ഇവിടെ മലബാർ മേഖലയിലെ നേമ്പുതുറ പലഹാരങ്ങൾക്കാണ് ഏറെ പ്രിയം.

കൂടാതെ വിവിധ സംഘടനകളുടെയും മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള  ഇഫ്താര്‍ സംഗമങ്ങളും സജീവമായിരിക്കും.

Advertisment